ഇടങ്ങളോട് വിട ചൊല്ലാൻ മടിയോ എൻ ഹൃദയമേ...

 ഇന്ന് വൈകാരികമായ ഒരു ദിനമായിരുന്നു. സെന്റ് ജോൺസിനോട് വിടപറയാൻ സമയമായി.

ആത്മബന്ധങ്ങൾക്ക് ഒരു വിലങ്ങ് വന്നത് പോലെ... 

 ഞങ്ങളെ പിന്തുണച്ച എല്ലാ അധ്യാപകരോടും സ്റ്റാഫ് അംഗങ്ങളോടും ഞങ്ങൾ എന്നെന്നും നന്ദിയുള്ളവരാണ്. സെന്റ് ജോൺസിലെ ഓരോ നിമിഷവും ഹൃദയപൂർവ്വകമായിരുന്നു. ചില അനുഭവങ്ങൾ നമ്മെ കയ്പ്പുള്ളവയും മറ്റു ചിലത് മധുരമുള്ളവയുമാണ്. ആ അനുഭവങ്ങളെല്ലാം തീർച്ചയായും നമ്മുടെ സ്വഭാവത്തെ രൂപവത്കരിക്കുമെന്നതിൽ സംശയമില്ല.  ൮ ഡിയിലെ എന്റെ എല്ലാ വിദ്യാർത്ഥികളും എനിക്കായി ഒരു ഗാനം ആലപിക്കുകയും ഒരു വിദ്യാർഥി എന്റെ ഒരു പെൻസിൽ ഡ്രോയിങ് എനിക്ക് സമ്മാനിക്കുകയും ചെയ്‌തത് തികച്ചും ഹൃദയസ്പർശിയായ  ഒന്നായിരുന്നു. 3.30 ന് പ്രിൻസിപ്പൽ മുറിയിൽ വേസിച്ചൊരു ഹ്രസ്വ   മീറ്റിംഗ്  നടത്തപ്പെട്ടു. ഞങ്ങളിൽ ചിലർ ഞങ്ങളുടെ അധ്യാപന അനുഭവങ്ങൾ പങ്ക് വെക്കുകയും, സ്നേഹോപഹാരം എന്നോണം ഒരു ചെറിയ ഇൻഡോർ പ്ലാന്റ് എച്ച് .എം ആയ ബിജോ സാറിന് സമ്മാനിക്കുകയും ചെയ്തു.


Comments

Popular posts from this blog

Innovative lesson plan...

ആരവങ്ങൾ ഉയർന്നൊരു ദിനം.

ചേർത്തണക്കൽ...