Posts

Innovative lesson plan...

               Name of the chapter : We’re the world.                                            Class                         : 8   Theme                       : The song celebrates solidarity and togetherness. Elaborates on the  concept                    of humanity and taking up action when a person is in need.      The farmer The garden Bridging the heart: It is a warm, bright day! The teacher enters the class, keeps the textbook ‘away’ on the table and starts interacting with the students in a very informal manner.         Upon seeing the teacher in class the students stand up and wish; “Good morning sir!” in the old and rusted tune of the chorus.            The teacher asks the children to be seated and after observing them for a few minutes says:                 “You don’t have to address me as ‘sir’ when I get into the class. You can address me as ‘teacher’ just like everybody else.”        After a brief interaction process, the children are made to sit upright. They are a

ഇടങ്ങളോട് വിട ചൊല്ലാൻ മടിയോ എൻ ഹൃദയമേ...

Image
 ഇന്ന് വൈകാരികമായ ഒരു ദിനമായിരുന്നു. സെന്റ് ജോൺസിനോട് വിടപറയാൻ സമയമായി. ആത്മബന്ധങ്ങൾക്ക് ഒരു വിലങ്ങ് വന്നത് പോലെ...   ഞങ്ങളെ പിന്തുണച്ച എല്ലാ അധ്യാപകരോടും സ്റ്റാഫ് അംഗങ്ങളോടും ഞങ്ങൾ എന്നെന്നും നന്ദിയുള്ളവരാണ്. സെന്റ് ജോൺസിലെ ഓരോ നിമിഷവും ഹൃദയപൂർവ്വകമായിരുന്നു. ചില അനുഭവങ്ങൾ നമ്മെ കയ്പ്പുള്ളവയും മറ്റു ചിലത് മധുരമുള്ളവയുമാണ്. ആ അനുഭവങ്ങളെല്ലാം തീർച്ചയായും നമ്മുടെ സ്വഭാവത്തെ രൂപവത്കരിക്കുമെന്നതിൽ സംശയമില്ല.  ൮ ഡിയിലെ എന്റെ എല്ലാ വിദ്യാർത്ഥികളും എനിക്കായി ഒരു ഗാനം ആലപിക്കുകയും ഒരു വിദ്യാർഥി എന്റെ ഒരു പെൻസിൽ ഡ്രോയിങ് എനിക്ക് സമ്മാനിക്കുകയും ചെയ്‌തത് തികച്ചും ഹൃദയസ്പർശിയായ  ഒന്നായിരുന്നു. 3.30 ന് പ്രിൻസിപ്പൽ മുറിയിൽ വേസിച്ചൊരു ഹ്രസ്വ   മീറ്റിംഗ്  നടത്തപ്പെട്ടു. ഞങ്ങളിൽ ചിലർ ഞങ്ങളുടെ അധ്യാപന അനുഭവങ്ങൾ പങ്ക് വെക്കുകയും, സ്നേഹോപഹാരം എന്നോണം ഒരു ചെറിയ ഇൻഡോർ പ്ലാന്റ് എച്ച് .എം ആയ ബിജോ സാറിന് സമ്മാനിക്കുകയും ചെയ്തു.

യുദ്ധങ്ങളോട് കലഹം.

Image
 ഇന്ന് ഞങ്ങൾ നാഗസാക്കി ദിനാചരണം നടത്തുകയുണ്ടായി. ഹിരോഷിമ, നാഗസാക്കി ദിനത്തിന്റെ ഭാഗമായി ഞങ്ങൾ ഓഡിറ്റോറിയത്തിൽ ഒരു പ്രദർശനം നടത്തിയിരുന്നു. ഞങ്ങൾ നിർമ്മിച്ച ഫോട്ടോകളും വിദ്യാർത്ഥികളിൽ നിന്നും ഞങ്ങൾ ക്രമീകരിച്ചു. കൂടാതെ. വൈഎംസിഎ നടത്തുന്ന ഒരു ക്വിസ് പ്രോഗ്രാം ഓഡിറ്റോറിയത്തിൽ അരങ്ങേറി. യുദ്ധത്തിന്റെ വിപത്തുകളെ പറ്റി ബോധവത്കരിക്കുന്നതിൽ ഈ ക്ലാസ് ഏറെ ഉപകാരപ്രദമായിരുന്നു.

ആരവങ്ങൾ ഉയർന്നൊരു ദിനം.

Image
ഇന്ന് നമുക്കെല്ലാം ഏറെ പ്രാധാന്യം നിറഞ്ഞ ഒരു ദിനമായിരുന്നു. ഓഡിറ്റോറിയത്തിൽ രാവിലെ 10.00 ന് 'സാഹിത്യ-കലാ സാംസ്കാരിക' ക്ലബിബിന്റെ  ഉദ്ഘാടന ചടങ്ങായിരുന്നു. മുഖ്യാതിഥിയാ ശ്രീമതി. അഞ്ജന എസ് കുമാർ ഐആർഎസ്നെ'   ഗാർഡ് ഓഫ് ഓണർ മുഖേന ഞങ്ങൾ  സ്വാഗതം ചെയ്തു. വൈസ് പ്രിൻസിപ്പൽ ബിജോ സാർ സ്വാഗത പ്രസംഗവും റവ. ഫാ ജോസ് ചരുവിൽ അധ്യക്ഷ പ്രസംഗവും നടത്തി. ഉദ്ഘാടന പ്രസംഗം ശ്രീമതി. അഞ്ജന എസ് കുമാർ ഐആർഎസും. തുടർന്ന്, യഥാ സ്‌കൂളിന്റെ അലൂമിനി കൂടിയായ ആർദ്ര സാജൻ ആർട്സ് ക്ലബ്ബ് ഉദ്ഘാടനം നിർവഹിച്ചു. സ്‌കൂൾ അലുമിനി കൂടി ആയ ശ്രീമതി ആർദ്ര സാജൻ, അന്തർദേശിയ തലത്തിൽ ഖ്യാദി നേടിയ ഒരു ബീറ്റ് ബോക്സിർ കൂടിയായിരുന്നു.  ഉച്ചകഴിഞ്ഞ് വിദ്യാർഥികൾ വക സാംസ്കാരിക പരിപാടികളും നടത്തപ്പെട്ടു.
 ഇന്ന് 29/7/2023, അന്താരാഷ്‌ട്ര ചാന്ദ്രദിനം. എല്ലാവര്ക്കും പ്രിയങ്കരനായ എ.പി.ജെ അബ്ദുൾ കലാം സാറിന്റെ ഓർമയ്ക്ക് മുൻപിൽ അന്ത്യാഞ്ജലികൾ  അർപ്പിക്കുന്നു. അന്താരാഷ്‌ട്ര ചാന്ദ്ര ദിനത്തോടനുബന്ധിച്ച് ഞങ്ങൾ ഓഡിറ്റോറിയത്തിൽ സ്റ്റിൽ മോഡൽ നിർമ്മാണ മത്സരവും അതിന്റെ പ്രദർശനവും ക്രമീകരിച്ചു. തുടർന്ന്, സ്‌കൂളിലെ ആർട്സ് വിഭാഗം അധ്യാപകനായ ജിനി സാർ മോഡലുകളെ വിലയിരുത്തി വിജയിയെ നിർണയിച്ചു. ഉച്ച തിരിഞ്ഞ് ഞങ്ങൾ ഒരു ക്വിസ് മത്സരവും നടത്തി.

സ്വത്വ ബോധം സർവ്വധനാൽ പ്രധാനം.

Image
 പ്രഭാത പ്രാർത്ഥനയോടെ ദിനം ആരംഭിച്ചു.  ലോക പ്രകൃതി സംരക്ഷണമായും കടുവ സംരക്ഷണ ദിനമായും കൊണ്ടാടപ്പെട്ടു. ഇതിന്റെ ഭാഗമായി സ്‌കൂൾ അങ്കണത്തിൽ ബോധവത്കരണ പരിപാടികൾ കൊണ്ടാടപ്പെട്ടു. 40-ലധികം പേർ പങ്കെടുത്തതായിരുന്നു പോസ്റ്റർ നിർമ്മാണ മത്സരം. 'പ്രകൃതിയെ സംരക്ഷണം' എന്നതായിരുന്നു കുട്ടികൾക്ക് നൽകിയിരുന്ന വിഷയം. അവരുടെ ഡ്രോയിംഗ് കഴിവുകൾ നമ്മെ അത്ഭുതപ്പെടുത്തുന്നവയായിരുന്നു! മിഥുൻ സാറും ജിനി സാറും ചേർന്നാണ് മൂല്യനിർണയം നടത്തിയത്. ഒന്നാം സമ്മാനം 9 എയിലെ ആദിത്യനും രണ്ടാം സമ്മാനം 9 എയിലെ പ്രജീഷിനും നൽകപ്പെട്ടു.

ജീവിതമേ ലഹരി!

Image
 പതിവുപോലെ പ്രാർത്ഥനയ്ക്ക് ശേഷം ക്ലാസുകളിലേക്കുള്ള പ്രയാണങ്ങൾ ആരംഭിച്ചു. ഇന്ന് നമ്മൾ ലഹരി വിരുദ്ധ ദിനമായി ആചരിച്ചു. ലഹരി ഉപയോഗത്തിനെതിരെ വൈശാഖിന്റെ ഒരു ചെറിയ സന്ദേശത്തിന് ശേഷമാണ് ദിവസം ആരംഭിക്കുന്നത്. എനിക്ക് 8d ന് അഞ്ചാമത്തെ പിരീഡ് ഉണ്ടായിരുന്നു. 'The marvelous travel' , 'Prefix' , തുടങ്ങിയ വിഷയങ്ങളിലെ തുടർ വായന ആണ് ഞാൻ ഇന്ന് കൈകാര്യം ചെയ്‌തത്. ഉച്ചകഴിഞ്ഞ് 2.30 ന് ഞങ്ങൾ ഓഡിറ്റോറിയത്തിൽ 'ലഹരി വിരുദ്ധ ദിനത്തിന് അനുസൃതമായി ഒരു ചെറിയ പ്രോഗ്രാം നടത്തിയിരുന്നു. ഷോർട് ഫിലിം പ്രദർശനവും തുടർന്ന്, ലൈഫ് സ്‌കിൽ ട്രെയ്നറും കൂടിയായ ജോജു സാറിന്റെ ആഭിമുഖ്യത്തിൽ ഒരു ബോധവത്കരണ ക്ലാസ് നടത്തപ്പെടും ചെയ്തു.