ജീവിതമേ ലഹരി!
പതിവുപോലെ പ്രാർത്ഥനയ്ക്ക് ശേഷം ക്ലാസുകളിലേക്കുള്ള പ്രയാണങ്ങൾ ആരംഭിച്ചു. ഇന്ന് നമ്മൾ ലഹരി വിരുദ്ധ ദിനമായി ആചരിച്ചു. ലഹരി ഉപയോഗത്തിനെതിരെ വൈശാഖിന്റെ ഒരു ചെറിയ സന്ദേശത്തിന് ശേഷമാണ് ദിവസം ആരംഭിക്കുന്നത്. എനിക്ക് 8d ന് അഞ്ചാമത്തെ പിരീഡ് ഉണ്ടായിരുന്നു. 'The marvelous travel' , 'Prefix' ,
തുടങ്ങിയ വിഷയങ്ങളിലെ തുടർ വായന ആണ് ഞാൻ ഇന്ന് കൈകാര്യം ചെയ്‌തത്. ഉച്ചകഴിഞ്ഞ് 2.30 ന് ഞങ്ങൾ ഓഡിറ്റോറിയത്തിൽ 'ലഹരി വിരുദ്ധ ദിനത്തിന് അനുസൃതമായി ഒരു ചെറിയ പ്രോഗ്രാം നടത്തിയിരുന്നു. ഷോർട് ഫിലിം പ്രദർശനവും തുടർന്ന്, ലൈഫ് സ്‌കിൽ ട്രെയ്നറും കൂടിയായ ജോജു സാറിന്റെ ആഭിമുഖ്യത്തിൽ ഒരു ബോധവത്കരണ ക്ലാസ് നടത്തപ്പെടും ചെയ്തു.
Comments
Post a Comment