ആരവങ്ങൾ ഉയർന്നൊരു ദിനം.
ഇന്ന് നമുക്കെല്ലാം ഏറെ പ്രാധാന്യം നിറഞ്ഞ ഒരു ദിനമായിരുന്നു. ഓഡിറ്റോറിയത്തിൽ രാവിലെ 10.00 ന് 'സാഹിത്യ-കലാ സാംസ്കാരിക' ക്ലബിബിന്റെ ഉദ്ഘാടന ചടങ്ങായിരുന്നു. മുഖ്യാതിഥിയാ ശ്രീമതി. അഞ്ജന എസ് കുമാർ ഐആർഎസ്നെ' ഗാർഡ് ഓഫ് ഓണർ മുഖേന ഞങ്ങൾ സ്വാഗതം ചെയ്തു. വൈസ് പ്രിൻസിപ്പൽ ബിജോ സാർ സ്വാഗത പ്രസംഗവും റവ. ഫാ ജോസ് ചരുവിൽ അധ്യക്ഷ പ്രസംഗവും നടത്തി. ഉദ്ഘാടന പ്രസംഗം ശ്രീമതി. അഞ്ജന എസ് കുമാർ ഐആർഎസും. തുടർന്ന്, യഥാ സ്‌കൂളിന്റെ അലൂമിനി കൂടിയായ ആർദ്ര സാജൻ ആർട്സ് ക്ലബ്ബ് ഉദ്ഘാടനം നിർവഹിച്ചു. സ്‌കൂൾ അലുമിനി കൂടി ആയ ശ്രീമതി ആർദ്ര സാജൻ, അന്തർദേശിയ തലത്തിൽ ഖ്യാദി നേടിയ ഒരു ബീറ്റ് ബോക്സിർ കൂടിയായിരുന്നു. ഉച്ചകഴിഞ്ഞ് വിദ്യാർഥികൾ വക സാംസ്കാരിക പരിപാടികളും നടത്തപ്പെട്ടു.
Comments
Post a Comment